മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ചിത്രം ബെന്യാമിന്റെ പ്രശസ്ത നോവലിന്റെ ചലച്ചിത്രഭാഷ്യമാണ്. ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം ശ്രദ്ധേയമാണ്.
ഇപ്പോഴിതാ, ആടുജീവിതത്തിന്റെ റിലീസ് തിയതി എത്തുന്നു എന്ന വലിയ അപ്ഡേറ്റാണ് പ്രേക്ഷകരിൽ ആവേശം സൃഷ്ടിക്കുന്നത്.
നവംബർ 30ന് വൈകുന്നേരം നാല് മണിക്ക് റിലീസ് തീയതി പുറത്തു വരും. ഈ വിവരം പങ്കുവച്ച് ഒരു ചെറു വിഡിയോയും അണിയറ പ്രവർത്തകർ പുറത്തിറക്കി.
ആടുജീവിതം പാൻ- ഇന്ത്യൻ റിലീസ് ആയാണ് ഒരുങ്ങുന്നത്. അമല പോളും ശോഭ മോഹനും വിദേശ കലാകാരന്മാരും അഭിനയിക്കുന്നുണ്ട്. എ.ആർ റഹ്മാൻ ആണ് സംഗീത സംവിധാനം. കെ.എസ്. സുനിൽ ഛായാഗ്രാഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കലാസംവിധാം പ്രശാന്ത് മാധവ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ.