ADVERTISEMENT

മലയാളത്തിലെ ജനപ്രിയ പരമ്പരകളിൽ ഒന്നായ ‘കുടുംബവിളക്ക്’ ലെ ശീതൾ എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ യുവതാരമാണ് അമൃത നായർ. ശീതൾ അമൃതയെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി.

പാർവതി വിജയ് പരമ്പരയിൽ നിന്നു പിന്മാറിയപ്പോഴാണ് ഈ വേഷത്തിലേക്ക് അമൃത പരിഗണിക്കപ്പെട്ടത്. അതു താരത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവായി.

ADVERTISEMENT

ഇപ്പോൾ, അമൃതയുടെ ‘വിവാഹവിശേഷങ്ങള്‍’ ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നടൻ നൂബിൻ ജോണിയും അമൃതയും വിവാഹിതരാകുവാനൊരുങ്ങുന്നുവെന്നും ഇരുവരും പ്രണയത്തിലാണെന്നുമൊക്കെ സ്വന്തം ഭാവനയ്ക്കനുസരിച്ച് ഓരോരുത്തരും കഥകൾ മെനയുന്നു. എന്നാൽ സത്യം ഇതൊന്നുമല്ല. തങ്ങള്‍ ഒന്നിച്ചഭിനയിക്കുന്ന ഒരു മ്യൂസിക് ആൽബത്തിലെ സ്റ്റിൽ അമൃത ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചതിനു താഴെ നടൻ ഷിയാസ് കരീം തമാശയ്ക്ക് കുറിച്ച ‘ഹാപ്പി മാരീഡ് ലൈഫ്’ ആണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. അതിത്ര വലിയ പൊല്ലാപ്പാകുമെന്ന് അമൃത സ്വപ്നത്തിൽ പോലും കരുതിയില്ല.

‘‘ഞാനും നൂബിനും ഒന്നിച്ചുള്ള ഒരു ആൽബം വരുന്നുണ്ട്. അതിന്റെ സ്റ്റില്ലാണ് ഞാൻ പോസ്റ്റ് ചെയ്തത്. അത്രയേ ഉള്ളൂ. ആ ഫോട്ടോയ്ക്ക് താഴെ ഷിയാസിക്ക വന്ന് തമാശയ്ക്ക് ഹാപ്പി മാരീഡ് ലൈഫ് എന്ന് കമന്റിടുകയായിരുന്നു. ഞങ്ങൾ രണ്ടാളുടെയും കോമൺ ഫ്രണ്ട് ആണ് ഷിയാസിക്ക. അതു കണ്ടതോടെ ചില ഓൺലൈന്‍ മീഡിയാസിലൊക്കെ ‍ഞങ്ങള്‍ വിവാഹിതരാകുന്നുവെന്ന തരത്തിൽ വാർത്തകൾ വരാൻ തുടങ്ങി. ഞാൻ ആദ്യം ഇതൊന്നും അറിഞ്ഞില്ല. ചില വെഡ്ഡിങ് കമ്പനികളിൽ നിന്നൊക്കെ കോളുകൾ വരാൻ തുടങ്ങിയതോടെയാണ് കാര്യം മനസ്സിലായത്. യൂ ട്യൂബിൽ നോക്കിയപ്പോൾ ഞങ്ങളുടെ പ്രണയം സഫലമായി എന്നൊക്കെ നിറയെ വാർത്തകൾ. എന്തു പറയാൻ. ഇതിനു മുമ്പും ഇത്തരം വാർത്തകൾ വന്നിട്ടുണ്ട്. ഇത്രയും വ്യാപകമായി ഇതാദ്യമാണ്. വിഷമം തോന്നി. ആളുകൾ ഞങ്ങളുടെ കല്യണം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണ്. അവരോട് പറയാനുള്ളത്, ഇപ്പോൾ പ്രചരിക്കുന്നതൊക്കെ വെറും നുണ മാത്രമാണ്. നല്ല സുഹൃത്തുക്കൾ മാത്രമാണ് ഞങ്ങൾ എന്നാണ്’’. – അമൃത ‘വനിത ഓൺലൈനോട്’ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT