കുഞ്ചാക്കോ ബോബന്റെ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ‘അഞ്ചാം പാതിര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചാക്കോച്ചൻ. പോസ്റ്റർ ഇതിനോടകം വൈറലാണ്.
പൃഥ്വിരാജ് ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പോസ്റ്റർ റിലീസ് ചെയ്തത്. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഷൈജു ഖാലിദ്. ഉണ്ണി മായ നായികയാവുന്ന ആദ്യ ചിത്രം കൂടിയാണിത്. ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ഇന്ദ്രൻസ്, രമ്യ നമ്പീശൻ, ജിനു ജോസഫ് തുടങ്ങിയവർ താരനിരയിലുണ്ട്. സുഷിൻ ശ്യാം ആണ് സംഗീതം.
കുഞ്ചാക്കോ ബോബന്റെ വേറിട്ട കഥാപാത്രം എന്ന നിലയിൽ ചിത്രം ഇപ്പോഴേ പ്രേക്ഷക പ്രതീക്ഷകളെ ഇരട്ടിയാക്കുന്നു.