ADVERTISEMENT

അഖിൽ സത്യൻ സംവിധാനം ചെയ്ത ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിലെ ഹംസധ്വനി എന്ന നായികാ കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് അഞ്ജന ജയപ്രകാശ്. ഇപ്പോഴിതാ, അഞ്ജനയുടെ ജന്മദിനത്തിൽ, ചിത്രത്തിലേക്കുള്ള താരത്തിന്റെ ഓഡിഷൻ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അഖിൽ.

അറിയാതെ അയച്ചുപോയ ഒരു ഇ മെയിലിൽനിന്നുമാണ് അഖിലിന് ‘ഹംസധ്വനി’യെ കിട്ടുന്നത്. ആ കഥയും വിഡിയോയ്ക്കൊപ്പം അഖിൽ കുറിച്ചിട്ടുണ്ട്.

ADVERTISEMENT

2019 ജൂലൈയിലെ ഒരു അർദ്ധരാത്രിയിൽ അഞ്ജനയുടെ ഓഡിഷൻ വിഡിയോ കണ്ട താൻ ഹംസധ്വനി എന്ന കഥാപാത്രത്തിന് വേണ്ടി അതുവരെ ഷോർട്ട് ലിസ്റ്റ് ചെയ്ത എല്ലാവരെയും തള്ളിക്കളയുകയായിരുന്നുവെന്ന് അഖിൽ സത്യൻ പറയുന്നു.

‘2019 അവസാനത്തിന്റെ ഒരു അർദ്ധരാത്രിയിൽ എന്റെ കാസ്റ്റിങ് ഡയറക്ടർ ഗായത്രി സ്മിത എനിക്കയച്ച ഒരു ഇമെയിൽ ഞാൻ അതുവരെ കണ്ടുവച്ച എല്ലാ ‘ഹംസധ്വനി’ ഓപ്ഷനുകളും മാറ്റിമറിക്കുകയായിരുന്നു. അന്ന് ഞങ്ങൾ പാച്ചുവിന് അനുയോജ്യയായ ഹംസത്തിനെ കണ്ടെത്തി. അഞ്ജന ജയപ്രകാശിന്റെ ഈ സെൽഫ് ഓഡിഷൻ ക്ലിപ്പ് ആയിരുന്നു അന്ന് ഞങ്ങൾക്ക് കിട്ടിയത്. അടുത്ത ദിവസം തന്നെ അവൾ ഞങ്ങളുടെ ‘ഹംസയാ’യി മാറി’.– അഖിൽ കുറിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT