ADVERTISEMENT

ശാരീരികമായി ഉണ്ടായ ചില മാറ്റങ്ങൾ കാരണം ഒമ്പത് മാസം ഒരു മുറിക്കുള്ളിൽ ഒതുങ്ങി ജീവിച്ചതിനെക്കുറിച്ച് തുറന്നു പറഞ്ഞ് നടി അനുശ്രീ.

‘ഇതിഹാസയിലൊക്കെ അഭിനയിച്ച ശേഷമാണ്. നടക്കുമ്പോൾ പെട്ടെന്ന് ഒരു കയ്യിൽ ബാലൻസ് ഇല്ലാതാകുന്നതു പോലെ തോന്നി. പിന്നീട് ഇടയ്ക്കിടെ അങ്ങനെ സംഭവിക്കാൻ തുടങ്ങിയപ്പോൾ ആശുപത്രിയിൽ പോയി. എക്സ് റേ ഒക്കെ എടുത്തെങ്കിലും കണ്ടു പിടിക്കാൻ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. മൂന്നാല് മാസത്തെ പരിശോധനയ്ക്ക് ശേഷമാണ് അധികമായി ഒരു എല്ല് വളർന്നു വരുന്നതാണ് പ്രശ്നമെന്ന് മനസ്സിലായത്. അതിൽ നെർവ് കയറിച്ചുറ്റി കംപ്രസ്ഡായിട്ട് കുറച്ച് മോശമായ അവസ്ഥയിലായി. കയ്യിൽ പൾസ് കിട്ടുന്നില്ലായിരുന്നു. ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്. പെട്ടന്ന് സർജറി നടത്തി. ഒമ്പത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ !ഒമ്പത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം. സിനിമയൊക്കെ അവസാനിച്ചു എന്നു തോന്നി’.– അനുശ്രീ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT