ADVERTISEMENT

സിനിമാ – സീരിയൽ താരം അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ആരോപണങ്ങൾ കടുപ്പിച്ച് അമ്മ. സഞ്ജിത് അപർണയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി അമ്മ ബീന പറഞ്ഞു. മരിക്കുന്നതിനു തൊട്ടുമുന്‍പ് മകള്‍ തന്നെ വിളിച്ചു, പോവുകയാണെന്നു പറഞ്ഞു. വിവരം അപ്പോള്‍ത്തന്നെ വിളിച്ചുപറഞ്ഞെങ്കിലും സഞ്ജിത് ഒന്നും ചെയ്തില്ലെന്നും അപര്‍ണ നായരുടെ അമ്മ പറഞ്ഞു. മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അവർ.

‘മകൾക്ക് സംഭവിച്ചത് എന്താണെന്നതിന്റെ യഥാർഥ കാരണം അവർക്കു രണ്ടു പേർക്കുമേ അറിയാവൂ. മരിക്കുന്നതിന്റെ അന്ന് രാവിലെ അവൾ ഇവിടെ വന്നിരുന്നു. ഇവിടുന്ന് സന്തോഷത്തോടെ യാത്രയായതുമാണ്. വൈകുന്നേരത്തോടെ എന്നെ വിളിച്ചു. അമ്മാ... ഞാൻ പോകുവാണ്, എനിക്കിതു പറ്റത്തില്ല എന്നു മാത്രം പറഞ്ഞു. അവർ തമ്മിൽ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട്. ഇടയ്ക്കിടെ പ്രശ്നം ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ സമാധാനമായിരിക്ക് മോളേ എന്ന് പറഞ്ഞ് ഞാൻ ആശ്വസിപ്പിക്കും. മോളേ... നീഉണ്ടാക്കിയ ജീവിതമല്ലേ, സമാധാനപ്പെട് എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു. അവൾക്ക് അവൻ കാരണം ഒരുപാട് മാനസിക വിഷമം ഉണ്ടായിട്ടുണ്ട്.

ADVERTISEMENT

അമ്മാ ഞാൻ പോണെന്നു പറഞ്ഞിട്ട് രണ്ടു മിനിറ്റ് കഴിഞ്ഞിട്ട് അവളെന്നെ വി‍ഡിയോ കോൾ വിളിച്ചു. അപ്പോഴേക്കും ഞാൻ അവനെ വിളിച്ചിട്ട് ഓടിപ്പോയി നോക്ക് എന്നു പറഞ്ഞു. അവൾ എന്തോ ചെയ്തെന്നാണ് തോന്നുന്നുവെന്ന് പറഞ്ഞു. അവൾ അവിടെ കിടന്ന് ചാകട്ടെ, എനിക്ക് വയ്യെന്ന് അവൻ പറഞ്ഞു. ഇളയ കുട്ടിയേയും വച്ച് അവൻ പുറത്തു തന്നെ നിന്നു. കതകു തല്ലിപ്പൊട്ടിച്ചെങ്കിലും കേറി നോക്കെന്ന് പറഞ്ഞു. പക്ഷേ അവൻ അരമണിക്കൂർ കഴിഞ്ഞാണ് കേറി നോക്കിയത്. അപ്പോഴേക്കും എന്റെ മോള് പോയി.’– ബീന പറഞ്ഞു.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT