ADVERTISEMENT

‘സാന്ത്വന’ത്തിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ അപ്സര രത്നാകരനും സംവിധായകനും എഴുത്തുകാരനുമായ ആൽബി ഫ്രാൻസിസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. മൂന്നു വർഷം നീണ്ട സൗഹൃദവും അടുപ്പവും വിവാഹത്തിലേക്കെത്തുകയായിരുന്നു. എന്നാൽ വിവാഹ ദിവസം ഇരുവരും നേരിട്ടത് കടുത്ത സൈബർ ആക്രമണമാണ്. ആൽബിയുടെയും അപ്സരയുടെയും രണ്ടാം വിവാഹമാണ് ഇതെന്നും രണ്ടാൾക്കും മറ്റു ബന്ധങ്ങളിൽ മക്കളുണ്ടെന്നുമുള്ള പച്ചക്കള്ളങ്ങളാണ് ചില ന്യൂസ് പോർട്ടലുകൾ പ്രചരിപ്പിച്ചത്.

അപ്സരയുടെ ചേച്ചിയുടെ മകൻ വിവാഹത്തിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ പങ്കു വച്ച് അപ്സരയുടെ മകൻ‌ എന്ന നിലയിൽ തലക്കെട്ടുകൾ നൽകി വായനക്കാരെ തെറ്റിദ്ധരിപ്പിക്കുകയും അപ്സരയെ അധിക്ഷേപിക്കുകയുമായിരുന്നു ഒരു വിഭാഗം.

ADVERTISEMENT

‘‘ഞാൻ എന്റെ മോനെ ശ്രദ്ധിക്കാതെ വിവാഹ വേദിയിൽ സന്തോഷിച്ചു നിൽക്കുന്നു എന്ന തരത്തിലൊക്കെയാണ് ചില വാർത്തകൾ. ഇതിനൊക്കെ എന്തു മറുപടി പറയാൻ. ചേച്ചിയുടെ മകനെങ്കിലും അവൻ എനിക്കു മകനെപ്പോലെയാണ്. പറയുന്നവർ പറയട്ടേ...ഞാനതൊന്നും ശ്രദ്ധിക്കുന്നില്ല’’.– അപ്സര ‘വനിത ഓൺലൈനോട്’ പറയുന്നു.

apsara-new-2

‘‘ചില ഓൺലൈൻ മാധ്യമങ്ങളിലും യൂട്യൂബ് ചാനലുകളിലുമാണ് ഞങ്ങൾക്ക് കുട്ടികളുണ്ടെന്ന തരത്തിൽ വ്യാജവാർത്തകൾ വന്നത്. ചിലര്‍ നൽകിയ ക്യാപ്ഷനുകള്‍ കണ്ടാൽ ഞെട്ടും. ‘താലി കെട്ടാൻ നേരം കുട്ടികളെ വേദിയിൽ കൊണ്ടുവന്നു...കുട്ടി പൊട്ടിക്കരഞ്ഞു... അതൊന്നും ശ്രദ്ധിക്കാതെ അപ്സര സന്തോഷവതിയായി നിൽക്കുന്നു.... ഒരു അമ്മയ്ക്ക് എങ്ങനെയാണിത് സാധിക്കുക’ എന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. അത് ഞങ്ങളെ മാനസികമായി ഒരുപാട് വേദനിപ്പിച്ചു. ഈ നട്ടാൽ കുരുക്കാത്ത നുണകൾ എന്തിനു വേണ്ടിയാണ് ഇവർ പ്രചരിപ്പിച്ചത് എന്നറിയില്ല. സംഗതി വൈറലായി, ചർച്ചയായപ്പോഴാണ് പ്രതികരിക്കണമെന്ന് തോന്നിയത്. ഒരു കുട്ടിയുടെ ഫോട്ടോ വച്ചല്ല ഈ നുണ പ്രചരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിലെയും സുഹൃത്തുക്കളുടെയും കുട്ടികളോടൊപ്പമുള്ള ഞങ്ങളുടെ വിവാഹ ദിനത്തിലെ സകല ചിത്രങ്ങളും ഇത്തരത്തിൽ പ്രചരിപ്പിച്ചിട്ടുണ്ട്. ‘അപ്സരയ്ക്ക് പൊട്ടിക്കരഞ്ഞു കൊണ്ട് മകൻ മധുരം കൊടുക്കുന്നു’ എന്ന ക്യാപ്ഷനിൽ പ്രചരിച്ച ചിത്രത്തിലുള്ളത് കലാഭവൻ സരിഗച്ചേച്ചിയുടെ മോനാണ്. എന്റെ കസിന്റെ കുഞ്ഞിനൊപ്പമുള്ള പഴയ ഒരു ഫോട്ടോ തപ്പിടെയുത്ത് ‘അപ്സരയ്ക്ക് മുൻവിവാഹത്തിൽ ഒരു കുഞ്ഞുണ്ട്, തെളിവ് ഇതാ...’ എന്നു പ്രചരിപ്പിച്ചു. ആൽബിച്ചേട്ടന്റെ സഹോദരന്റെ രണ്ടു പെൺമക്കൾക്കൊപ്പമുള്ള അദ്ദേഹത്തിന്റെ ചിത്രം പങ്കുവച്ച്, ‘മക്കളെ ചേർത്തു പിടിച്ച് ആൽബി’ എന്ന ക്യാപ്ഷനിലും കുറേ വാർത്തകൾ വന്നു. ഇതിനൊക്കെ എന്താണ് മറുപടി പറയുക. ഈ കുഞ്ഞുങ്ങളൊക്കെ ഞങ്ങൾക്ക് മക്കളെപ്പോലെയാണ്...അതുകൊണ്ടാണ് കുഞ്ഞുങ്ങൾക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത്, ‘ഒന്നല്ല, രണ്ടല്ല, മൂന്നല്ല ഞങ്ങൾക്ക് ഒരുപാട് മക്കളുണ്ട് - പ്രിയപ്പെട്ട ഓൺലൈൻ മീഡിയാസ് ശ്രദ്ധിക്കുമല്ലോ’ എന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്’’.– അപ്സര പറയുന്നു.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT