ADVERTISEMENT

തമിഴകത്തിന്റെ താരരാജാവ് ദളപതി വിജയ്ക്കൊപ്പമുള്ള തന്റെ മനോഹരമായ ഒരു സെൽഫി പങ്കുവച്ച്, സന്തോഷം കുറിച്ച് മലയാളത്തിന്റെ പ്രിയതാരം ബാബു ആന്റണി. ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിന്റെ ‘ലിയോ’ യിൽ ബാബു ആന്റണിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.

‘ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് അദ്ദേഹം. എന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞു. ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അദ്ദേഹത്തിന്റെ എല്ലാ നല്ല വാക്കുകളും കേട്ട് ഞാൻ ആശ്ചര്യപ്പെട്ടു’.– ബാബു ആന്റണി കുറിച്ചു.

ADVERTISEMENT

ഇരുവരും ആദ്യമായാണ് നേരിൽ കാണുന്നത്.

ADVERTISEMENT
ADVERTISEMENT