സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ. പാലാരിവട്ടത്തെ വീട്ടിൽ നിന്നു കടവന്ത്ര പൊലീസാണ് പുലർച്ചെ ബാലയെ കസ്റ്റഡിയിലെടുത്തത്. ബാല നീതി നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. ബാലയുടെ മാനേജർ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണൻ എന്നിവരും കേസിൽ പ്രതികളാണ്. മകളുമായി ബന്ധപ്പെട്ടുള്ളതടക്കം ബാലയുടെ പരാമർശങ്ങൾ അറസ്റ്റിനു കാരണമായി.
വിവാഹ മോചിതരായെങ്കിലും നടൻ ബാലയുടെയും മുൻഭാര്യയുടെയും ദാമ്പത്യജീവിതത്തിൽ സംഭവിച്ച താളപ്പിഴകൾ വീണ്ടും ആരോപണ പ്രത്യാരോപണങ്ങളായി വാർത്തയിൽ നിറയുകയാണ്. ബാലയ്ക്കെതിരെ മകൾ രംഗത്തെത്തിയതാണ് പുതിയ സംഭവവികാസങ്ങളെ ചൂടുപിടിപ്പിച്ചത്. ഇതിനു ബാല പറഞ്ഞ മറുപടിയും ബാലയ്ക്ക് മുൻ ഭാര്യ കൊടുത്ത മറുപടിയുമൊക്കെ ചർച്ചയാകവേയാണ് ബാലയുടെ അറസ്റ്റ്.