ADVERTISEMENT

‘മറിമായം’ എന്ന ജനപ്രിയ പരമ്പരയിലൂടെ ശ്രദ്ധേയരായ ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരാകുന്നു എന്ന വാർത്ത വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ, സ്നേഹയ്ക്ക് ആശംസകൾ നേർന്ന് താരത്തിന്റെ ആദ്യ ഭർത്താവ് ദിൽജിത് എം ദാസ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ദിൽജിത് ആശംസകൾ അറിയിച്ചത്.

ദിൽജിത് എം ദാസ് എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ADVERTISEMENT

‘വിവാഹിതരാവുന്നു’ എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്.
ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.

ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.
അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും.

ADVERTISEMENT

സ്നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോൾ.. എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു.
പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ സമയത്തു തന്നെ "Happily Divorced" എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ.
അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..

ADVERTISEMENT

വിവാഹിതരാവുന്ന സ്നേഹാ, ശ്രീകുമാറിന്
ഹൃദയം നിറഞ്ഞ ആശംസകൾ.

മക്കൾ മാത്രമാണെന്റെ ലോകം! വിയറ്റ്നാം കോളനിയും കമലദളവും വേണ്ടെന്നു വച്ചു, എന്നിട്ടും സോണിയയെ സിനിമ വിളിച്ചു

‘സാറെ ഞാൻ കുഞ്ഞാവയുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകും അല്ലേ?’; ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് ഉദ്യോഗസ്ഥൻ!

കൂലിപ്പണിയെടുത്തും ഹോട്ടലുകളില്‍ വെള്ളം കോരിയും പച്ചക്കറി വിറ്റും മക്കളെ പഠിപ്പിച്ചു; രണ്ടു പേർ ഡോക്ടർമാർ, മൂന്നു പേർ റാങ്കുകാർ! അറിയണം ഈ അമ്മയുടെ കഥ

ഒരേ ബഞ്ചിലിരുന്ന് പരീക്ഷയെഴുതി ഭാര്യയും ഭർത്താവും; വേറിട്ട കാഴ്ചയായി നാലാം ക്ലാസ് തുല്യതാ പരീക്ഷ!

 

 

 

ADVERTISEMENT