ADVERTISEMENT

ലഭിച്ച അവസരങ്ങളേക്കാൾ വേണ്ടെന്നു വച്ച അവസരങ്ങളാണ് സോണിയയെ വ്യത്യസ്തയാക്കുന്നത്. മലയാളത്തിലെ എക്കാലത്തേയും വിജയങ്ങളിലൊന്നായ സിദ്ധിഖ് ലാലിന്റെ മോഹൻലാൽ ചിത്രം വിയറ്റ്നാം കോളനിയിൽ കനക അവതരിപ്പിച്ച റോളിലേക്ക് ആദ്യം പരിഗണിച്ചത് മറ്റാരെയുമായിരുന്നില്ല. സിബി മലയിലിന്റെ കമലദളത്തിലേക്ക് ലഭിച്ച അവസരവും വേണ്ടെന്നു വച്ചു. എന്നിട്ടും സോണിയ സിനിമയിലെത്തിയത് വിധി ഒന്നു കൊണ്ടുമാത്രം.

സോണിയ ജോസ് നടിയായി അരങ്ങേറ്റം കുറിച്ചിട്ട് ഇപ്പോൾ 25 വർഷം കഴിഞ്ഞു. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളിലൂടെ, മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും സോണിയ ഇപ്പോഴും നിറഞ്ഞു നിൽക്കുന്നു. ‘പൂക്കാലം വരവായി’ എന്ന ജനപ്രിയ പരമ്പരയിലെ ശർമിളയായി കുടുംബസദസ്സുകൾക്ക് അവർ പ്രിയങ്കരിയായി മാറിക്കഴിഞ്ഞു. അഭിനയ ജീവിതത്തെക്കുറിച്ച് ‘വനിത ഓൺലൈനോ’ടു സംസാരിക്കുമ്പോൾ സോണിയക്ക് നഷ്ടബോധമല്ല, മറിച്ച് ലഭിച്ച അവസരങ്ങളിൽ സംതൃപ്തി മാത്രമാണ്.

ADVERTISEMENT

തുടക്കം ദേവിയായി

അഭിനയ ജീവിതം തുടങ്ങിയിട്ട് 27 വർഷം. ഡിഗ്രിക്കു ചേരാൻ ചെയ്യാൻ തയാറെടുക്കുമ്പോഴാണ് ആദ്യമായി അഭിനയിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഒരു ഹിന്ദി ഡോക്യുമെന്ററി. ദേവിയുടെ വേഷമായിരുന്നു അതിൽ. അതിന് മുമ്പേ സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. പക്ഷേ, വീട്ടിൽ സമ്മതിച്ചില്ല. ഡോക്യുമെന്ററിയില്‍ ദേവിയുടെ വേഷം ആയതു കൊണ്ട് മാത്രമാണ് സമ്മതിച്ചത്.

s3
ADVERTISEMENT

കൈവിട്ട അവസരങ്ങൾ

കോട്ടയത്ത് മാങ്ങാനമാണ് നാട്. ഒരു സാധാരണ നസ്രാണി കുടുംബം. അച്ഛൻ പി.ജെ ജോസ് റബർ ബോർഡിലായിരുന്നു. അമ്മ ഏലിയാമ്മ ഇൻഷുറൻസിലും. ഞങ്ങൾ രണ്ടു മക്കൾ. അനിയൻ സോജൻ.

ADVERTISEMENT

‘മലയാള മനോരമ ആഴ്ചപ്പതിപ്പി’ൽ വന്ന എന്റെ മുഖചിത്രം കണ്ടാണ് ‘വിയറ്റ്നാം കോളനി’യിലേക്ക് നായികയായി വിളിച്ചത്. പക്ഷേ, വീട്ടിൽ സമ്മതിച്ചില്ല. ആ റോളാണ് പിന്നീട് കനക ചെയ്തത്. അതേ സമയത്ത് ‘കമലദള’ത്തിലേക്കും ഒരു പ്രധാന വേഷത്തിനായി വിളിച്ചിരുന്നു. അതും വീട്ടിൽ സമ്മതിച്ചില്ല. അതിൽ സങ്കടമൊന്നും തോന്നുന്നില്ല. എല്ലാം നല്ലതിനു വേണ്ടി എന്നു ചിന്തിക്കുന്ന ആളാണ് ഞാൻ.

s2

സിനിമ വന്ന വഴി

ഡോക്യുമെന്ററി കഴിഞ്ഞ് ‘സതി മാത്യു എവിടെ ഒളിച്ചു’ എന്നൊരു ടെലിഫിലിമില്‍ അഭിനയിച്ചു. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് അതിൽ പ്രവർത്തിച്ചത്. തുടർന്ന് ദൂരദർശനിൽ തന്നെ കുറേ ടെലിഫിലിമുകളിൽ അഭിനയിച്ചു. അപ്പോഴേക്കും വീട്ടിലെ എതിർപ്പും കുറഞ്ഞു തുടങ്ങി. ആ സമയത്താണ് കലൂര്‍ ഡെന്നിസ് വഴി ‘കടൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചത്. ഷമ്മി തിലകനായിരുന്നു എന്റെ നായകൻ. ആ സമയത്ത് സിനിമയിലും ടെലിഫിലിമുകളിലും മാറി മാറി അഭിനയിച്ചിരുന്നു. ഇതിനോടകം നാൽപ്പതിൽ അധികം സിനിമകളിൽ അഭിനയിച്ചു. ‘മാനത്തെ കൊട്ടാര’ത്തിൽ ഇന്ദ്രന്‍സ് ചേട്ടന്റെ ജോഡിയായി ചെയ്ത കോമഡി ക്യാരക്ടർ ഹിറ്റായി.

ഇടവേളകൾ

ഇടയ്ക്ക് കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മക്കൾക്കു വേണ്ടിയുമൊക്കെ ചെറിയ ഇടവേളകൾ എടുത്തിട്ടുണ്ട്. എങ്കിലും പൂർണമായി വിട്ടു നിന്നിരുന്നില്ല. മക്കൾ സ്കൂളിൽ പോയിത്തുടങ്ങിയ ഘട്ടത്തില്‍ 5–6 വർഷത്തോളം അത്ര സജീവമായിരുന്നില്ല.

അതിനിടയിലും സീരിയലുകൾ ചെയ്തു. ‘മനസ്സ്’, ‘ചാരുലത’, ‘സമയം’, ‘ദുർഗ’, ‘കറുത്ത മുത്ത്’ തുടങ്ങിയവയിലൊക്കെ മികച്ച കഥാപാത്രങ്ങളായിരുന്നു. ‘കറുത്ത മുത്തി’ല്‍ കഥാപാത്രത്തിന്റെ പോസിറ്റീവും നെഗറ്റീവും ചെയ്തു.

രാഷ്ട്രീയം വിട്ടു

ഒറ്റ ജീവിതമല്ലേ ഉള്ളൂ. അതിനിടെ എല്ലാം ഒന്നു പരീക്ഷിച്ചു നോക്കാം എന്നു കരുതി. അതിന്റെ ഭാഗമായിരുന്നു രാഷ്ട്രീയം. ഇപ്പോൾ രാഷ്ട്രീയം ഏകദേശം വിട്ടു. സമയക്കുറവ് തന്നെ കാരണം. അഭിനയത്തിലാണ് കൂടുതൽ ശ്രദ്ധിക്കുന്നത്. ഇടയ്ക്ക് കൊച്ചിയിൽ ‘കൊച്ചിൻ ഫുഡ് മാൾ’ എന്ന ഫുഡ് ഷോപ്പും ഒരു ബ്യൂട്ടി പാർലറും നടത്തിയിരുന്നു. രണ്ടും നിർത്തി. ഇപ്പോൾ പൂർണമായും കരിയറിന് പ്രാധാന്യം കൊടുക്കുന്നു.

s4

മക്കൾ എന്റെ ലോകം

രണ്ടു മക്കളാണ് എനിക്ക്. മോൻ ബോണി കാനഡയിൽ ബി.ബി.എയ്ക്കു പഠിക്കുന്നു. മോൾ എയ്ഞ്ചല പ്ലസ് ടൂവിന്. മക്കൾ മാത്രമാണ് ഇപ്പോൾ എന്റെ ലോകത്തുള്ളത്. അവർക്കു വേണ്ടിയാണ് ഇപ്പോൾ എന്റെ ജീവിതം.

കതിർമണ്ഡപത്തിൽ ചിരിച്ച് ഉല്ലാസവതിയായി കൃതി; കണ്ണുകളെ ഈറനണിയിച്ച് ടിക് ടോക് വിഡിയോ!

‘ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍, വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..’! സ്നേഹ ശ്രീകുമാറിന് ആശംസകൾ നേർന്ന് ആദ്യ ഭർത്താവ്

‘സാറെ ഞാൻ കുഞ്ഞാവയുമായി വരുമ്പോൾ വീട്ടിൽ ലൈറ്റ് ഉണ്ടാകും അല്ലേ?’; ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ച് ഉദ്യോഗസ്ഥൻ!

കൂലിപ്പണിയെടുത്തും ഹോട്ടലുകളില്‍ വെള്ളം കോരിയും പച്ചക്കറി വിറ്റും മക്കളെ പഠിപ്പിച്ചു; രണ്ടു പേർ ഡോക്ടർമാർ, മൂന്നു പേർ റാങ്കുകാർ! അറിയണം ഈ അമ്മയുടെ കഥ

ഒരേ ബഞ്ചിലിരുന്ന് പരീക്ഷയെഴുതി ഭാര്യയും ഭർത്താവും; വേറിട്ട കാഴ്ചയായി നാലാം ക്ലാസ് തുല്യതാ പരീക്ഷ!

ADVERTISEMENT