ADVERTISEMENT

മുപ്പത്തിയേഴാം വയസ്സിൽ അമ്മയായ അനുഭവം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടിയും നർത്തകിയുമായ ദിവ്യാ ഉണ്ണി. ‘വനിത’യുടെ പുതിയ ലക്കത്തിൽ (ജൂലൈ 15–30, 2020) നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ജനുവരി 14 ന് അമേരിക്കയിൽ ദിവ്യ മൂന്നാമത്തെ കുഞ്ഞിന് ജൻമം നൽകി. ഐശ്വര്യ ഉണ്ണി അ രുൺ കുമാർ എന്നാണ് മകളുടെ പേര്.

‘‘മുപ്പത്തിയേഴാം വയസ്സിൽ മൂന്നാമത്തെ ഡെലിവറി. അതോര്‍ത്തു ചില ഉത്കണ്ഠകളുണ്ടായിരുന്നെങ്കിലും സാ ധാരണ പ്രസവം തന്നെയായിരുന്നു. തലേദിവസം വരെ നല്ല തിരക്കായിരുന്നു. പ്രസവത്തിനു ശേഷം ഡോക്ടർ നിർദേശിച്ച സമയമത്രയും പൂർണമായും വിശ്രമിച്ചു. പിന്നെ, പ്രസവാനന്തര ശുശ്രൂഷകളും. പതുക്കെയാണ് തിരികെ നൃത്തപരിശീലനങ്ങളിലേക്കു വന്നത്. ഓരോ സ്‌റ്റെപ്പായി വച്ച് പ്രാക്ടീസ് തുടങ്ങി. വീട്ടിൽ കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോൾ നമ്മളും കുഞ്ഞാകില്ലേ. നമുക്കും പ്രായം കുറയും. മനസ്സ് ചെറുപ്പമാകും. മോൾക്കിപ്പോൾ അഞ്ചു മാസമായി. താളവും കൊട്ടുമൊക്കെ അവളും ശ്രദ്ധിക്കാൻ തുടങ്ങി. ആൾക്കും ഡാൻസ് ഇഷ്ടമാണെന്ന് തോന്നുന്നു’’. – ദിവ്യ പറയുന്നു.

ADVERTISEMENT

(അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം)

ADVERTISEMENT
ADVERTISEMENT