ADVERTISEMENT

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ന്റെ ടീസർ എത്തി. പ്രശസ്ത തമിഴ് സംവിധായകനായ ഗൗതമിന്റെ ആദ്യ മലയാളം സംവിധാന സംരംഭമാണിത്.

മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തെയും ടീസറിൽ കാണാം. കോമഡിക്കും പ്രാധാന്യമുള്ള ത്രില്ലറാകും ചിത്രം എന്നാണ് ടീസർ നൽകുന്ന സൂചന. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്നു. ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു, വിനീത്, സുഷ്മിത ഭട്ട് എന്നിവരാണ് താരനിരയിലെ പ്രമുഖർ.

ADVERTISEMENT

ഛായാഗ്രഹണം – വിഷ്ണു ആർ ദേവ്, സംഗീതം – ദർബുക് ശിവ, എഡിറ്റിങ് – ആന്റണി, സംഘട്ടനം – സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സികുട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ – പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിങ്.

ADVERTISEMENT
ADVERTISEMENT