മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും 44ആം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. ഇപ്പോഴിതാ, ഉമ്മയ്ക്കും ഉപ്പയ്ക്കും മനോഹരമായ ഒരു കുറിപ്പിലൂടെ ആശംസ അറിയിക്കുകയാണ് പ്രിയദമ്പതികളുടെ മകനും നടനുമായ ദുൽഖർ സൽമാൻ.
‘നിങ്ങൾ ഒരുമിച്ച് നിന്ന എല്ലാ തീരുമാനങ്ങളും ഓരോ നാഴികക്കല്ലാണ്. എനിക്ക് പ്രായമാകുമ്പോൾ, നിങ്ങളുടെ ജീവിതം ഒരുമിച്ച് കെട്ടിപ്പടുക്കാൻ നിങ്ങൾ രണ്ടുപേരും തിരഞ്ഞെടുത്ത വഴിയെ ഞാൻ വളരെയധികം വിലമതിക്കുന്നു. നിങ്ങൾ എങ്ങനെ ആരംഭിച്ചുവെന്നും ഇന്ന് നിങ്ങൾ എവിടെയാണെന്നും ഞാൻ കണ്ടു. ഞാൻ ഒരിക്കലും കേട്ട് മടുക്കാത്ത പ്രണയകഥയാണ് നിങ്ങളുടേത്’.–മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും മനോഹരമായ ഒരു ചിത്രം പങ്കുവച്ച് ദുൽഖർ കുറിച്ചു.