ADVERTISEMENT

ക്വാറന്റീൻ സമയത്ത് പുതിയ പരീക്ഷണങ്ങളുടെ തിരക്കിലാണ് നമ്മുടെ പ്രിയനായികമാർ. അനിയൻ ഷൂട്ട് ചെയ്തു എഡിറ്റ്‌ ചെയ്ത ഡാൻസ് വിഡിയോയുമായി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് നടി ദുർഗ്ഗ കൃഷ്ണ. തന്റെ വൈറൽ വിഡിയോയ്ക്ക് പിന്നിലെ കഥ വനിത ഓൺലൈനുമായി പങ്കുവയ്ക്കുകയാണ് താരം. 

"എന്റെ അനിയൻ ദുശ്യന്ത് കൃഷ്ണയാണ് ആ ഡാൻസ് വിഡിയോ ഷൂട്ട് ചെയ്തതും എഡിറ്റ്‌ ചെയ്തതും എല്ലാം. അവന് സിനിമാറ്റോഗ്രാഫിയും എഡിറ്റിങ്ങുമെല്ലാം ഭയങ്കര ഇഷ്ടമാണ്. പക്ഷെ, ഇപ്പോൾ പോളി ടെക്‌നിക്കാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. അവൻ പല കാര്യങ്ങളും പറയുമ്പോളും ചോദിക്കുമ്പോളും ഒക്കെ കുറച്ച് നാൾ മുന്നേ വരെ അതിന്റെ പൂർണ്ണതയിൽ ചെയ്ത് കൊടുക്കാൻ പറ്റിയിട്ടില്ല. 

ADVERTISEMENT

ഒന്നാമത്തെ കാര്യം അവൻ കോഴിക്കോട് ഞങ്ങടെ നാട്ടിൽ ആണ് പഠിക്കുന്നത്. പിന്നെ കൊച്ചിയിൽ വരുമ്പോൾ എല്ലാം ഞാൻ ഷൂട്ടിലൊക്കെ ആയിരിക്കും. പക്ഷെ ഈ ലോക്ക് ഡൗൺ സമയത്ത് ഞങ്ങൾ രണ്ടുപേരും വീട്ടിൽ വെറുതെയിരിക്കുന്നു. എങ്കിൽ പിന്നെ ഇരുവരുടെയും ഇഷ്ടമേഖലയെ കുറിച്ച് പരീക്ഷണങ്ങൾ നടത്താമെന്നു വിചാരിച്ചു.

durgagvgvhvhg

അവന്റെ എല്ലാ പരീക്ഷണങ്ങളുടെയും ഇര ഞാനാണ്. സമയമുള്ളപ്പോൾ ഫോട്ടോസ് എടുക്കും. എന്റെ ബെസ്റ്റ് ഫ്രണ്ടും അവനാണ്. ആദ്യമായിട്ടാണ് ഒരു കൺസെപ്റ്റു വച്ച് ഷൂട്ട് ചെയ്യുന്നത്. അളിവേണി എന്തു ചെയ്‌വൂ, എന്ന് തുടങ്ങുന്ന ഗാനം ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടതാണ്. ആ വിഡിയോയിലെ ആദ്യത്തെ ഷോട്ട് ഒക്കെ അവന്റെ ഐഡിയ ആണ്. പിന്നെ ഞാൻ എനിക്ക് അറിയാവുന്ന സിനിമയിൽ നിന്നും പഠിച്ചിട്ടുള്ള ചെറിയ കാര്യങ്ങൾ അവന് പറഞ്ഞ് കൊടുക്കുകയും ചെയ്യും. 

ADVERTISEMENT

ഡാൻസും പ്രാക്റ്റീസും അല്ലാതെ പാചക പരീക്ഷണമാണ് എന്റെ വേറൊരു മേഖല. ഈ സമയത്ത് ഫുഡ്‌ വേസ്റ്റ് ആക്കി കളയരുതല്ലോ എന്നോർത്തു കുറച്ചേ ഉണ്ടാക്കൂ. പക്ഷെ, സാധനം നല്ല ടേസ്റ്റ് ആയിരിക്കും. അപ്പോൾ വിചാരിക്കും കുറച്ചു കൂടെ ഉണ്ടാക്കാമായിരുന്നു എന്ന്. കാക്കനാട്ടെ ഫ്ലാറ്റിലാണ് ഞാനും അച്ഛനും അമ്മയും അനിയനും ഉള്ളത്. എല്ലാവരും ഒന്നിച്ചുള്ളതു കൊണ്ട് ടെൻഷൻ ഇല്ല. പിന്നെ നിത്യവും അനിയന് ഇതുപോലത്തെ ഓരോ പരീക്ഷണങ്ങൾ നടത്താനും ഉണ്ടാകും."- ദുർഗ്ഗ പറയുന്നു.

ADVERTISEMENT
ADVERTISEMENT