ADVERTISEMENT

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. സൂപ്പർഹിറ്റ് ആയ ‘ലൂസിഫര്‍’ ന്റെ രണ്ടാം ഭാഗമാണ് ചിത്രം. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ ഉടൻ ചിത്രീകരണമാരംഭിക്കും.

ഇപ്പോഴിതാ, സിനിമയെ സംബന്ധിക്കുന്ന സുപ്രധാനമായ ഒരു അപ്ഡേറ്റ് ഇന്നു വൈകിട്ട് എത്തുമെന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.

ADVERTISEMENT

ഇതിന്റെ ഭാഗമായി പങ്കുവച്ച പോസ്റ്ററും കൗതുകം ജനിപ്പിക്കുന്നതാണ്. ‘ലൂസിഫർ’ല്‍ മോഹന്‍ലാലിന്റെ എബ്രഹാം ഖുറേഷി ധരിച്ചിരുന്ന മോതിരത്തിന്റെ ചിത്രവും ചോരയുടെ പാടുമൊക്കെയായി ആകാംക്ഷ ജനിപ്പിക്കുന്നതാണ് പോസ്റ്റർ.

അതേസമയം സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ ആദ്യവാരം ദില്ലി, സിംല എന്നിവിടങ്ങളിലായി ആരംഭിക്കുമെന്നാണ് സൂചന. ലഡാക്കും ഒരു പ്രധാന ലൊക്കേഷന്‍ ആണത്രേ.

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT