‘എമ്പുരാൻ’ റിലീസ് ദിവസം കറുപ്പ് ഡ്രസ് ധരിച്ച് തിയറ്ററുകളിലെത്താൻ അണിയറ പ്രവർത്തകർ. ‘അപ്പോ മാർച്ച് 27 – നു നമുക്ക് ബ്ലാക്ക് ഡ്രസ് കോഡ് ആയാലോ’ എന്ന് എക്സ് പ്ലാറ്റ്ഫോമിൽ നിർമാതാക്കളായ ആശിർവാദ് സിനിമാസ് കുറിച്ചത് ‘ഞാൻ തയാർ. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്ന കുറിപ്പോടെ സംവിധായകൻ പൃഥ്വിരാജ് ഷെയർ ചെയ്തത് ഇതിനോടകം വൈറലാണ്. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലും മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവര്‍ കറുപ്പണിഞ്ഞാണ് എത്തിയത്.
ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ‘എമ്പുരാൻ’ നിർമിച്ചത്. സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തും. മാർച്ച് 27 – നാണ് ‘എമ്പുരാൻ’ റിലീസ്.