‘ദളപതി’യിലെ ‘സുബ്ബലക്ഷ്മി’യായി എസ്തർ അനിലിന്റെ മേക്കോവർ ഫോട്ടോഷൂട്ട്. രജനീകാന്ത്, മമ്മൂട്ടി, ശോഭന എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മണിരത്നം രചനയും സംവിധാനവും ചെയ്ത ദളപതിയിൽ ശോഭന അവതരിപ്പിച്ച കഥാപാത്രമാണ് സുബ്ബു എന്ന സുബ്ബലക്ഷ്മി. ഈ ക്യാരക്ടർ ലുക്ക് ആണ് എസ്തർ തന്റെ പുതിയ ഫോട്ടോഷൂട്ടിൽ റി ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ ഇതിനകം വൈറൽ ആണ്.
‘ദളപതി’ ഷൂട്ട് ചെയ്ത അതേ ലൊക്കേഷനിൽ വച്ചാണ് എസ്തറിന്റെ ഫോട്ടോഷൂട്ടും.
ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ താരമാണ് എസ്തർ അനിൽ. 2014 ൽ പുറത്തിറങ്ങിയ ദൃശ്യത്തിലൂടെയാണ് എസ്തർ പ്രേക്ഷകർക്ക് സുപരിചിതയായത്. ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ‘ഓള്’ എന്ന ചിത്രത്തിലൂടെയാണ് എസ്തർ നായികയായി അരങ്ങേറ്റം കുറിച്ചത്.