ഫാസിൽ കുടുംബത്തിന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് നസ്രിയ നസീം. ഫാസിലും ഭാര്യയും അവരുടെ നാല് മക്കളും, മരുമക്കളും കൊച്ചുമക്കളും അടങ്ങുന്നതാണ് കുടുംബ ചിത്രം.
മലയാളികളുടെ പ്രിയതാരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയ നസീമും. തങ്ങളുടെ വിശേഷങ്ങള്‍ നസ്രിയ സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രവും ഇതിനോടകം വൈറലാണ്.
ചിത്രത്തിൽ ഫഹദ് പുതിയ മേക്കോവറിലാണ്. ഇതേ ഫോട്ടോ ഫഹദിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും ഷെയര്‍ ചെയ്തിട്ടുണ്ട്.