ADVERTISEMENT

മലയാളത്തിന്റെ പ്രിയഗായകൻ ജി.വേണുഗോപാലിന്റെ പിതാവ് ആർ. ഗോപിനാഥൻ നായർ അന്തരിച്ചു. 97 വയസ്സായിരുന്നു.

‘അച്ഛൻ ഇനി ഓർമ്മകളിൽ മാത്രം!’ എന്നാണ് അച്ഛന്റെ വിയോഗത്തിന്റെ വേദന പങ്കുവച്ച് വേണുഗോപാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

‘വനിത’യുടെ കഴിഞ്ഞ വിഷുപ്പതിപ്പിൽ വേണുഗോപാലും മകൻ അരവിന്ദും ചേർ‌ന്നുള്ള സംസാരത്തിൽ, അച്ഛനെക്കുറിച്ച് വേണുഗോപാൽ മനസ്സ് തുറന്നിരുന്നു.

‘എനിക്ക് പ്രായം 61 ആയി. ഇവൻ കളിയാക്കും. അച്ഛൻ ഡൈയാണ് എന്നൊക്കെ പറഞ്ഞ്. എന്റെ അച്ഛന് ഇപ്പോൾ 96 വയസ്സുണ്ട്. പല്ലോ മുടിയോ ഒന്നും പോയിട്ടില്ല. അമ്മയ്ക്ക് 90 ആയി. ചിട്ടയായുള്ള ജീവിതശൈലിയാണ് രണ്ടു പേരുടേതും. അച്ഛനും നല്ല ചിട്ടയുള്ള ആളാണ്. എനിക്കും അതാണ് താൽപര്യം’’.– വേണുഗോപാൽ പറഞ്ഞു.

ADVERTISEMENT

അമ്മ സരോജിനിയമ്മ, അച്ഛൻ ആർ.ഗോപിനാഥൻ നായർ, സഹോദരി രാധിക എന്നിവർക്കൊപ്പമുള്ള തന്റെ ഒരു പുതിയ ചിത്രവും വേണുഗോപാൽ പങ്കുവച്ചിരുന്നു.



ADVERTISEMENT
ADVERTISEMENT