ADVERTISEMENT

‘പോകാനുള്ള സമയമായി...’

ആൻസി കബീർ അവസാനമായി ഇൻസ്റ്റഗ്രാമില്‍ കുറിച്ചതാണ് ഈ വരികൾ...ഒരു പച്ചത്തുരുത്തിലൂടെ നടന്നു മറയുന്ന തന്റെ വിഡിയോ പങ്കുവച്ച്, ആൻസി എഴുതിയത് അറം പറ്റിയതു പോലെയായി... രണ്ടു ദിവസം കഴിഞ്ഞ്, മരണത്തിന്റെ തണുപ്പിലേക്ക് ആൻസി പോയി...

ADVERTISEMENT

മിസ് കേരള 2019 ആൻസി കബീറും റണ്ണറപ്പ് ഡോ.അൻജന ഷാജനും ഇന്നു പലർ‌ച്ചെയാണ് കൊച്ചിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. ആ നടുക്കുന്ന മരണവാർത്തയുടെ ഞെട്ടലിലേക്കാണ് ഇന്ന് കേരളം ഉണർന്നതും...

ജോലിയും ഫാഷൻ മേഖലയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിച്ച ആൻസി ഒട്ടേറെ സ്വപ്‌നങ്ങൾ ബാക്കിവച്ചാണ് ജീവിതത്തിൽ നിന്നും മടങ്ങുന്നത്. ആൻസിയുടെ ഓർമകൾ പങ്കുവയ്ക്കുമ്പോൾ സുഹൃത്തുക്കള്‍ പറയുന്നതും അതിനെക്കുറിച്ചാണ്.

ADVERTISEMENT

‘‘എനിക്ക് വിശ്വസിക്കുവാനാകുന്നില്ല, ആൻസി പോയെന്ന്...ഞെട്ടൽ എന്നല്ല, മരവിപ്പ് എന്നാണ് പറയേണ്ടത്. ഇതു വളരെ ഷോക്കിങ് ആണ്’’. – മോഡൽ ജാഹ്നവി നായർ ‘വനിത ഓൺലൈനോട്’ പറയുന്നു.

‘‘ആൻസി മിസ് കേരള ആയ ശേഷമാണ് ഞാൻ അവരെ ശ്രദ്ധിച്ചു തുടങ്ങിയത്. ചിത്രങ്ങളൊക്കെ നോക്കുമായിരുന്നു. പിന്നീട് വളരെ യാദൃശ്ചികമായി ഞങ്ങൾ ഒരു ഫാഷൻ ഷൂട്ടിനു വേണ്ടി കണ്ടുമുട്ടി. മിസ് കേരളയാണ്, അതിന്റെതായ ഒരു രീതിയിലായിരിക്കും ഇടപെടുക എന്നൊക്കെ വിചാരിച്ചെങ്കിലും ആൻസിയുടെ പെരുമാറ്റം ഞെട്ടിച്ചു. വളരെ സ്വീറ്റാണ് അവർ. ഇങ്ങോട്ട് വന്നാണ് പരിചയപ്പെട്ടത്. ഒരു ഡൗൺ ടു എർത്ത് പേഴ്സൺ. ഒരുപാട് സംസാരിച്ചു. മിസ് കേരള മത്സരത്തെക്കുറിച്ചൊക്കെ പറഞ്ഞു. അതിന്റെ എക്സ്പീരിയൻസ് പങ്കുവച്ചു. അവിടം മുതലാണ് ഞങ്ങളുടെ പരിചയം തുടങ്ങുന്നത്’’.– ജാഹ്നവി പറയുന്നു.

ancy-kabeer-2 ആൻസിയും ജാഹ്നവിയും ഒന്നിച്ചു പങ്കെടുത്ത ഫോട്ടോഷൂട്ടിൽ നിന്നൊരു ചിത്രം. ഫോട്ടോ – അരവിന്ദ് കൃഷ്ണ.
ADVERTISEMENT

‘‘ഞാൻ ആൻസിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് സ്ഥിരമായി ഫോളോ ചെയ്യുന്നുണ്ട്. ആൻസി യാത്രകളെ ഒത്തിരി ഇഷ്ടപ്പെടുന്ന ആളാണ്. അതിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ പങ്കുവയ്ക്കും.

അന്ന് ഷൂട്ടിന് പങ്കെടുത്തപ്പോൾ കരിയറിനെക്കുറിച്ചും ഫ്യൂച്ചൻ പ്ലാനുകളെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു. മോഡലിങ് ആണ് താൽപര്യമെങ്കിലും അതിനൊപ്പം പഠനവും ജോലിയുമൊക്കെ മുന്നോട്ടു കൊണ്ടു പോകണമെന്ന തീരുമാനത്തെക്കുറിച്ചൊക്കെ പറഞ്ഞിരുന്നു. ഭയങ്കര പോസിറ്റീവ് അംബീഷ്യസായിട്ടുള്ള കുട്ടിയാണ്. ഫ്യൂച്ചറിനെക്കുറിച്ച് വ്യക്തമായ ധാരണകളുള്ള ആൾ. മോഡലിങ്ങിനൊപ്പം പഠനത്തിനും കരിയറിനും തുല്യ പ്രാധാന്യം കൊടുത്തിരുന്നു. ഇത്ര പെട്ടെന്നൊരു മടക്കം...ഇതു തീർത്തും അപ്രതീക്ഷിതമാണ്...വേദനാജനകവും...’’.– ജാഹ്നവി പറയുന്നു

ADVERTISEMENT