Wednesday 12 February 2025 09:36 AM IST : By സ്വന്തം ലേഖകൻ

‘ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്’: നിതീഷ് ഭരധ്വാജിനെ കണ്ടുമുട്ടി ജയസൂര്യ

jayasurya

മഹാകുംഭമേളയിൽ പങ്കെടുത്തതിന്റെ സന്തോഷം നടൻ ജയസൂര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത് വൈറലായിരുന്നു. ഭാര്യയ്ക്കും മക്കൾക്കുമൊപ്പമാണ് താരം ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെത്തി മഹാകുംഭമേളയിൽ പങ്കെടുത്തത്.

ഇപ്പോഴിതാ, കുംഭമേളയിൽ വച്ച് ‘ഞാൻ ഗന്ധർവൻ’ സിനിമയിലെ നായകന്‍ നിതീഷ് ഭരധ്വാജിനെ കണ്ടുമുട്ടിയതിന്റെ വിഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുകയാണ് ജയസൂര്യ. ‘ഒട്ടും പ്രതീക്ഷിക്കാത്ത കണ്ടുമുട്ടലുകൾ ശരിക്കും മനോഹരമാണ്’ എന്ന കുറിപ്പോടെയാണ് ജയസൂര്യയുടെ പോസ്റ്റ്. രണ്ടുപേരും ‘ഞാൻ ഗന്ധർവൻ’ സിനിമയിലെ ‘ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം...’ എന്ന പാട്ടും ആലപിക്കുന്നുണ്ട്.

ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കത്തനാരിൽ നിതീഷ് ഭരധ്വാജും അഭിനയിക്കുന്നുണ്ട്. ‌ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് താരത്തിന്റെ പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.