Friday 26 May 2023 09:07 AM IST

‘രണ്ട് ദിവസത്തിനു ശേഷമാണ് ജോഗിയുടെ ബോഡി കണ്ടെടുക്കുന്നത്, മരിച്ച ആ മുഖം ഞാന്‍ കണ്ടില്ല...’: ജിജി ജോഗി എന്ന അതിജീവനത്തിന്റെ കഥ

V.G. Nakul

Senior Content Editor, Vanitha Online

jiji-jogy

ചുരുങ്ങിയ കാലത്തിനിടെ മലയാള സിനിമയിൽ സജീവസാന്നിധ്യമായി, ഒരു പിടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് മരണത്തിലേക്കു കടന്നു പോയ താരമാണ് സന്തോഷ് ജോഗി. അപ്രതീക്ഷിതമായിരുന്നു താരത്തിന്റെ മരണം.

സന്തോഷ് ജീവനൊടുക്കുമ്പോൾ 25 വയസ്സായിരുന്നു ഭാര്യ ജിജി ജോഗിയുടെ പ്രായം. ഭർത്താവ് മരിച്ച് ഒരു വർഷം തികയും മുമ്പേ, നാലും രണ്ടും വയസ്സുള്ള പിഞ്ചു പെൺകുഞ്ഞുങ്ങളെയും തന്റെ മാതാപിതാക്കളെയും ചേർത്തു പിടിച്ചു തെരുവിലേക്കെന്ന പോലെ വീടുവിട്ടിറങ്ങുമ്പോൾ തന്നെ മൂടിയ ഇരുളില്‍ നിന്നു പ്രതീക്ഷയുടെ വെട്ടത്തിലേക്കു ജിജി നടന്നു നീങ്ങിയതിനെ ബഹുമാനത്തോടെയല്ലാതെ ആർക്കും വിവരിക്കുവാനാകില്ല.

ഇപ്പോൾ, ‘സാപ്പിയൻ ലിറ്ററേച്ചർ’ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും ‘സ്വാസ്ഥ്യ’ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും ജിജീസ് ബൊട്ടാണിക്കൽ എന്ന ഹെർബൽ പ്രൊഡക്ട് സംരംഭത്തിന്റെയും അമരക്കാരിയാണ് ജിജി. ഈ നേട്ടങ്ങളിലേക്ക് അവർ താണ്ടിയ ദൂരം പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും അതിജീവനത്തിന്റെയും 13വർഷങ്ങളാണ്. തന്റെ അതിജീവന യാത്രയെക്കുറിച്ച് ജിജി ‘വനിത ഓൺലൈനോട്’ മനസ്സ് തുറക്കുന്നു, വിഡിയോ അഭിമുഖത്തിൽ... വിഡിയോ കാണാം –