ADVERTISEMENT

നിർമാതാക്കളായ അന്റോ ജോസഫ്, വേണു കുന്നപ്പള്ളി, സംവിധായകൻ ജൂഡ് ആന്തണി എന്നിവരടങ്ങുന്ന ‘2018’ സിനിമയുടെ ടീമിന് സംവിധായകൻ അനീഷ് ഉപാസന എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയയിൽ ചർച്ചയാണ്.

‘2018’ തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചു കൊണ്ടാണ് ‘ജാനകി ജാനേ’ സംവിധായകനായ അനീഷിന്റെ കത്ത്.

ADVERTISEMENT

ഇപ്പോഴിതാ, അനീഷിന്റെ കത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂഡ്.

‘എല്ലാ സിനിമകളും തിയറ്ററിൽ പോയി തന്നെ കാണണം എന്നാഗ്രഹിക്കുന്ന സാധാരണ പ്രേക്ഷകനാണ് ഞാനും. അനീഷ് ഉപാസന ചേട്ടന്റെ തുറന്ന കത്ത് വായിച്ചു. അനുരാഗവും, ജാനകി ജാനെയും, നെയ്മറും ഉഗ്രൻ സിനിമകളാണ്. എല്ലാവരും അധ്വാനിക്കുന്നവരാണ്. തിയറ്ററുകളിൽ ഷോ ടൈം തീരുമാനിക്കുന്നത് അവരാണ്. അതിനുള്ള അവകാശവും അവർക്കുണ്ട്. ജനങ്ങൾ വരട്ടെ, സിനിമകൾ കാണട്ടെ, മലയാള സിനിമ വിജയിക്കട്ടെ. നമ്മൾ ഒന്നല്ലേ ? ഒന്നിച്ചു സന്തോഷിക്കാം . സ്നേഹം മാത്രം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT