ADVERTISEMENT

'ഉപ്പും മുളകും' എന്ന സീരിയലിൽ ലച്ചുവായി തിളങ്ങുന്ന കുസൃതി പെൺകുട്ടിയാണ് ജൂഹി. പാതി മലയാളിയായ ജൂഹി മിനിസ്‌ക്രീനിൽ 'ലച്ചു'വായി എത്തിയ കഥയിതാണ്;

"എന്റെ അച്ഛൻ രഘുവീർ ശരൺ രാജസ്ഥാനിയും അമ്മ ഭാഗ്യലക്ഷ്മി മലയാളിയുമാണ്. ഫാഷൻ ഡിസൈനിങ്ങിലെ ഡിപ്ലോമ കഴിഞ്ഞിരിക്കുമ്പോൾ തീരെ പ്രതീക്ഷിക്കാതെയാണ് മിനിസ്‌ക്രീനിലെത്തിയത്. സുഹൃത്ത് അനന്തകൃഷ്ണന്റെ അച്ഛനാണ് 'ഉപ്പും മുളകും' സീരിയലിന്റെ സംവിധായകൻ. അനന്തുവിന്റെ വീട്ടിലെ ഒരു ഫങ്ഷനിൽ പോയപ്പോഴുള്ള എന്റെ അലമ്പും ബഹളവുമൊക്കെ സാർ നോട്ട് ചെയ്തു. ഒരുദിവസം പെട്ടെന്ന് അനന്തു വിളിച്ചു പറഞ്ഞു. അച്ഛൻ പുതിയ സീരിയൽ എടുക്കുന്നുണ്ട് നിന്നെ അതിൽ കാസ്റ്റ് ചെയ്‌തെന്ന്." ജൂഹി പറയുന്നു.

അഭിനയത്തിൽ മാത്രമല്ല മിടുക്കി, നല്ലൊരു പാട്ടുകാരി കൂടിയാണ് ജൂഹി. വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിനിടെ പകർത്തിയ മനോഹരമായ വിഡിയോ കാണാം..

ADVERTISEMENT
ADVERTISEMENT
ADVERTISEMENT