ADVERTISEMENT

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും തുടർന്നുണ്ടായ പ്രശ്നങ്ങളും സ്ക്രീനിലേക്ക്. കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രത്തിന് ‘ഇതുവരെ’ എന്നാണ് പേരിട്ടിരിക്കുന്നത്. മറയൂരിൽ ചിത്രീകരണം ആരംഭിച്ചു.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും അനിൽ തോമസാണ്.ടൈറ്റസ് പീറ്റർ ആണ് നിർമാണം. ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെതുടർന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളാണ് ചിത്രം ചർച്ച ചെയ്യുന്നത്.

ADVERTISEMENT



ADVERTISEMENT
ADVERTISEMENT