ADVERTISEMENT

ഫഹദ് ഫാസിൽ നായകനാകുന്ന പുതിയ ചിത്രം ‘കരാട്ടെ ചന്ദ്രൻ’ പ്രഖ്യാപിച്ചു. നവാഗതനായ റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമലുവിന്റെ തകർപ്പൻ വിജയത്തിന് ശേഷം ഭാവനാ സ്റ്റുഡിയോസ് നിർമിക്കുന്ന അടുത്ത ചിത്രമാണിത്. എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്ന് തിരക്കഥയെഴുതുന്നു. സിനിമയ്ക്കായി കരാട്ടെ പഠിക്കുന്ന തന്റെ ചിത്രങ്ങൾ ഫഹദ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

‘പ്രേമലു നന്ദിലു.

ADVERTISEMENT

Big hugs to Team Premalu.

ഭാവന സ്റ്റുഡിയോസിന്റെ അടുത്ത ചിത്രത്തിന്റെ വിവരങ്ങൾ ഈ നല്ല സമയത്ത്‌ പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. KARATE CHANDRAN.

ADVERTISEMENT

സംവിധാനം: റോയ്‌.

എഴുത്ത്‌: എസ്‌ ഹരീഷ്‌, വിനോയ്‌ തോമസ്‌’. – ചിത്രത്തിന്റെ ബൈന്റഡ് സ്ക്രിപ്റ്റിന്റെ ചിത്രവും കരാട്ടെ പരിശീലിക്കുന്ന തന്റെ ചിത്രങ്ങളും പങ്കുവച്ച് ഫഹദ് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

ADVERTISEMENT

ഗിരീഷ്‌ എഡി സംവിധാനം ചെയ്ത പ്രേമലു ആണ് ഭാവനാ സ്റ്റുഡിയോസിന്റെതായി ഇപ്പോൾ തിയറ്ററുകളിലുള്ള ചിത്രം. മികച്ച പ്രേക്ഷകാഭിപ്രായവുമായി ബോക്സ് ഓഫിസില്‍ മുന്നേറുന്ന ചിത്രത്തിലെ പ്രധാനവേഷങ്ങളില്‍ നസ്‌ലിനും മമിതയും ആണ്.



ADVERTISEMENT