നടി രാധയുടെ മകളും യുവനടിയുമായ കാർത്തികയുടെ വിവാഹനിശ്ചയം അടുത്തിടെയായിരുന്നു. ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായെങ്കിലും വരനെക്കുറിച്ചുള്ള വിവരങ്ങളൊന്നും താരകുടുംബം പങ്കുവച്ചിരുന്നില്ല.
ഇപ്പോഴിതാ, വരനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് കാര്‍ത്തിക. വരന്റെ മുഖം കാണുന്ന ചിത്രം താരം പോസ്റ്റ് ചെയ്തു.
‘Meeting you was Destiny. Falling for you was just sheer magic. Countdown for our forever begins’ എന്നാണ് കാര്‍ത്തിക ചിത്രത്തിനൊപ്പം കുറിച്ചത്. രോഹിത്ത് മേനോന്‍ എന്നാണ് വരന്റെ പേരെന്നാണ് അറിയുന്നത്.
മലയാളത്തില്‍ ‘മകരമഞ്ഞ്’ എന്ന സിനിമയിലാണ് കാര്‍ത്തിക ആദ്യം അഭിനയിച്ചത്.