Tuesday 11 March 2025 12:23 PM IST : By സ്വന്തം ലേഖകൻ

‘എൻ അക്കാവേ...നീ എന്റെ അരികിലുണ്ടെങ്കിൽ ജീവിതം അത്രയും മനോഹരമാണ്’: ആശംസകൾ നേർന്ന് കീർത്തി സുരേഷ്

keerthy

സഹോദരി രേവതി സുരേഷിന് പിറന്നാൾ ആശംസകൾ നേർന്ന് നടി കീർത്തി സുരേഷ്.

‘എൻ അക്കാവേ ജന്മദിനാശംസകൾ. എന്റെ ഉയർച്ച താഴ്ചകളിലൂടെ ഞാൻ പോകുമ്പോൾ ഒരു മതിലായി നിന്നതിന് വളരെ നന്ദി.

നീ എന്റെ അരികിലുണ്ടെങ്കിൽ ജീവിതം അത്രയും മനോഹരമാണ്. എന്റെ പ്രിയപ്പെട്ട സഹോദരി ഞാൻ നിന്നെ സ്നേഹിക്കുന്നു, ഒരായിരം വട്ടം’ എന്നാണ് രേവതിക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ പങ്കുവച്ച് കീർത്തി കുറിച്ചത്.

മേനക – സുരേഷ് സുരേഷ് കുമാർ ദമ്പതിമാരുടെ മൂത്തമകളായ രേവതി സിനിമയിൽ സഹസംവിധായികയായി പ്രവർത്തിക്കുകയാണ്.