ADVERTISEMENT

മംമ്‌ത മോഹൻദാസ്, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, പ്രിയ വാരിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലൈവ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി.

എസ്. സുരേഷ് ബാബു തിരക്കഥയെഴുതുന്ന ചിത്രത്തിൽ കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണ് അണിനിരക്കുക. ഫിലിംസ് 24 ഉം ദർപൺ ബംഗേജയും അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ദർപൺ ബംഗേജയും നിതിൻ കുമാറും ചേർന്നാണ്. ‘ലൈവ്’ഒരു സോഷ്യൽ ത്രില്ലറാണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ വിതരണം.

ADVERTISEMENT

നിഖിൽ എസ്. പ്രവീൺ ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സുനിൽ എസ്. പിള്ളയാണ് എഡിറ്റർ. സംഗീതം – അൽഫോൻസ്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT