ADVERTISEMENT

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ‘മദനോത്സവ’ത്തിന്റെ ടീസർ എത്തി. ചിരിക്കാന്‍ ഏറെ വകയുള്ള ഒരു ഫാമിലി – കോമഡി എന്റർടെയ്നറാണ് ചിത്രം എന്നു ടീസർ സൂചന നൽകുന്നു.

ഇ.സന്തോഷ് കുമാറിന്റെ നോവെല്ലയെ ആസ്പദമാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമാണം. വിഷുവിന് ചിത്രം തിയറ്ററുകളിലെത്തും.

ADVERTISEMENT

ബാബു ആന്റണി, ഭാമ അരുൺ, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ എന്നിവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം : ഷെഹ്നാദ് ജലാൽ, എഡിറ്റിങ്ങ് : വിവേക് ഹർഷൻ.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT