മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയപൂർവം’. മാളവിക മോഹനൻ നായികയാകുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ലൊക്കേഷനിൽ ജോയിൻ ചെയ്ത ദിവസത്തെ ചിത്രങ്ങൾ പങ്കുവച്ച്, തന്റെ കരിയറിലെ ഏറ്റവും പ്രധാന ദിനങ്ങളിലൊന്നാണിതെന്ന് മാളവിക കുറിച്ചു.
‘എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളിൽ ഒന്നാണിത്. മോഹൻലാൽ, സത്യൻ അന്തിക്കാട് എന്നീ ഐക്കണുകൾക്കൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്നതുല്യമായ കാര്യമാണ്. അവരുടെ സിനിമകൾ കണ്ടു വളർന്നയാളാണ് ഞാൻ. സിനിമയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയത് ഇവരാണ്’.– മാളവിക കുറിച്ചു.
മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ സിനിമയാണ് ‘ഹൃദയപൂർവം’.