‘ബസൂക്ക’ ലൊക്കേഷനിൽ നിന്നുള്ള, മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചില ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറൽ. കസേരയിൽ ഇരുന്ന് ഫോണിൽ നോക്കുന്ന മമ്മൂട്ടി കാലിൽ കട്ടൻ ചായയുടെ ഗ്ലാസ് വച്ചിരിക്കുന്ന ചിത്രങ്ങളാണിത്. ചായ ഗ്ലാസ് കാലിൽ വച്ച് വളരെ കൂൾ ആയി ഫോണിൽ നോക്കുകയാണ് താരം.
അതേസമയം, ‘ബസൂക്ക’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തിയേറ്റർ ഓഫ് ഡ്രീംസിന്‍ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. മുതിര്‍ന്ന തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡീനോ ഡെന്നിസാണ് സംവിധാനം.