Friday 08 September 2023 10:33 AM IST : By സ്വന്തം ലേഖകൻ

‘താങ്കളെപ്പോലെ ആകാന്‍ ആഗ്രഹിച്ചു, താങ്കളെപ്പോലെ ഒരു നടനാകണമെന്ന് മോഹിച്ചു’: മനോഹരമായ കുറിപ്പ്

mammootty-2

കഴിഞ്ഞ ദിവസമായിരുന്നു മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ. താരങ്ങളും ആരാധകരുമടക്കം നിരവധിയാളുകളാണ് പ്രിയതാരത്തിന് ആശംസകൾ നേർന്നത്. അക്കൂട്ടത്തിൽ ഏറെ ശ്രദ്ധേയമായത് മകനും യുവനായകനുമായ ദുൽഖർ സൽമാന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആണ്.

‘ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതൽ വലുതാകുമ്പോള്‍ താങ്കളെപ്പോലെ ആകാന്‍ ആഗ്രഹിച്ചു. ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ താങ്കളെപ്പോലെ ഒരു നടനാകണമെന്ന് മോഹിച്ചു. താനൊരു പിതാവായപ്പോഴും അതെ. ഒരിക്കല്‍ ഞാന്‍ താങ്കളുടെ പകുതിയോളമെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. പിറന്നാളാശംസകള്‍ നേരുന്നു. നിങ്ങളാൽ കഴിയുന്ന വിധത്തിൽ ലോകത്തെ വിസ്മയിപ്പിക്കുകയും വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരുക’. –മമ്മൂട്ടിക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ക്കൊപ്പം ദുല്‍ഖര്‍ കുറിച്ചു.

ഡിക്യുവിന്റെ പോസ്റ്റിനു താഴെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത്.