ADVERTISEMENT

‘ഞാൻ മമ്മൂക്കാനോട് മിണ്ടൂല്ല. എന്നെ മാത്രം ഹാപ്പി ബെർത്ത്ഡേയ്ക്ക് വിളിച്ചില്ല. അതുകൊണ്ട് മിണ്ടൂല്ല..’ മമ്മൂക്കയെ കാണാനാകാത്ത വിഷമത്തിൽ ഇങ്ങനെ ചിണുങ്ങിക്കരഞ്ഞ മിടുക്കിയെ സോഷ്യൽ മീഡിയ നെഞ്ചിലേറ്റുകയാണ്. പിറന്നാളിന് മമ്മൂട്ടി വിളിക്കാതിരുന്നതിൽ പരിഭവിച്ചായിരുന്നു ആ കൊഞ്ചിക്കരച്ചിൽ. നിഷ്ക്കളങ്കമായ ഈ ആ കണ്ണീർ സാക്ഷാൽ മമ്മൂട്ടി വരെ നെഞ്ചിലേറ്റി. ‘പിണങ്ങല്ലേ... എന്താ മോൾടെ പേര്?’ എന്ന് ചോദിച്ചായിരുന്നു മമ്മൂട്ടി വിഡിയോ ഷെയർ ചെയ്തത്.

അന്വേഷണത്തിനൊടുവിൽ ആ കുട്ടി ഫാനിനെ മമ്മൂക്ക ആരാധകർ‌ തന്നെ കണ്ടെത്തുകയായിരുന്നു. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശികളായ ഹമീദലി പുന്നക്കാടൻ - സജ്‌ല ദമ്പദികളുടെ മൂന്ന് വയസുകാരി പീലിയെന്ന ദുവയാണ് മമ്മൂക്കയുടെ ഈ ‘കട്ടഫാൻ’. ആളെ കണ്ടു കിട്ടിയതോടെ സന്തോഷം ഇരട്ടിയാക്കി മറ്റൊരു വാർത്ത കൂടിയെത്തിയിരിക്കുകയാണ്. കോവിഡ് മാറിയാലുടൻ വീട്ടിലെത്തി കാണാനുള്ള സൗകര്യം ഒരുക്കാമെന്ന അറിയിപ്പാണ് ദുവയ്ക്കും കുടുംബത്തിനും ലഭിച്ചിരിക്കുന്നത്. മമ്മൂക്കയുടെ പിആർഒ റോബർട്ട് കുര്യാക്കോസാണ് ഇക്കാര്യം ദുവയുടെ കുടുംബാംഗങ്ങളെ അറിയിച്ചത്.  

ADVERTISEMENT

അറിയിച്ചതായി പീലിയുടെ പിതാവ് ഹമീദലി പുന്നക്കാടൻ പറഞ്ഞു. പെരിന്തൽമണ്ണ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷന്റെ ഓൺലൈൻ പ്രൊമോട്ടറാണ് പീലിയുടെ പിതാവ് ഹമീദലി.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT