മമ്മൂട്ടിയെയും മോഹൻലാലിനെയും ഒന്നിപ്പിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മൾട്ടിസ്റ്റാർ ചിത്രത്തിനായി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങി വൻതാരനിരയും ചിത്രത്തിലുണ്ട്.
ഇപ്പോഴിതാ, സിനിമയുടെ ന്യൂഡൽഹിയിലെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറൽ. മോഹൻലാലും മമ്മൂട്ടിയും സോൾട്ട് ആൻഡ് പെപ്പർ ലുക്കിൽ എത്തുന്നു. നടി ഗ്രേസ് ആന്റണി ഇരുവർക്കുമൊപ്പമുള്ള തന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ രണ്ട് ഷെഡ്യൂള്‍ ശ്രീലങ്കയിലും ഒരു ഷെഡ്യൂള്‍ യു.എ യിലും ഒരു ഷെഡ്യൂള്‍ അസര്‍ബൈജാനും പൂര്‍ത്തീകരിച്ചു.
ആന്റോ ജോസഫ് പ്രൊഡ്യൂസറും, സി.ആര്‍.സലിം,സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമായ ചിത്രത്തിന്റെ കഥയും തിരക്കഥയും മഹേഷ് നാരായണന്റേതാണ്.