ADVERTISEMENT

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ. പ്രിയതാരത്തിന്റെ ജന്മദിനം ആരാധകർ ആവേശത്തോടെ ഏറ്റെടുത്ത് ആഘോഷമാക്കുകയാണ്.

അതെസമയം, പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് തകർപ്പൻ ലുക്കിലുള്ള തന്റെ ഒരു ചിത്രം മമ്മൂക്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഫെൻസിങ് പോരാളിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. ‘തൂഷെ’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഫെൻസിങിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. ഈ മേക്കോവർ സിനിമയ്ക്കു വേണ്ടിയാണോ ഏതെങ്കിലും പരസ്യത്തിനാണോ എന്നതാണ് ചർച്ച.

ADVERTISEMENT

പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘കണ്ണൂർ സ്ക്വാഡ്’ന്റെ ട്രെയിലർ റിലീസ് ചെയ്യും.

ADVERTISEMENT
ADVERTISEMENT