‘എമ്പുരാനി’ ല്‍ മഞ്ജു വാരിയർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇൻട്രോ വിഡിയോ എത്തി. ‘ലൂസിഫറി’ലെ വേഷത്തിന്റെ തുടർച്ചയാണിത്. ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും ശക്തമായ കഥാപാത്രമാണ് പ്രിയദര്‍ശിനിയെന്ന് മഞ്ജു പറഞ്ഞു.ഈ കഥാപാത്രം തനിക്ക് നല്‍കിയതില്‍ പൃഥ്വിരാജിനോടും മുരളി ഗോപിയോടും ആന്റണി പെരുമ്പാവൂരിനോടും എല്ലാത്തിലും ഉപരിയായി മോഹന്‍ലാലിനോടുമാണ് നന്ദി പറയാനുള്ളതെന്നും മഞ്ജു.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാൻ’ ബ്ലോക്ക് ബസ്റ്റർ വിജയം ‘ലൂസിഫറി’ന്റെ തുടർച്ചയാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. മോഹൻലാൽ നായകനാകുന്ന ചിത്രം ആശിർവാദിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമിക്കുന്നത്.