ADVERTISEMENT

പൃഥ്വിരാജ് വനിതയക്ക് നൽകിയ അഭിമുഖത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് ഇൻക്രെഡുലിസ്നെസ് എന്ന ഇംഗ്ലീഷ് വാക്കായിരുന്നു. ‘വിവേക് ഒബ്റോയിയും മഞ്ജുവും അടങ്ങുന്ന ഒരു സീനിൽ, വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്ത് വന്നത് ഞാൻ ഉദ്ദേശിച്ച റിയാക്ഷൻ ആയിരുന്നില്ല. ഞാൻ അടുത്തെത്തി പറഞ്ഞു, മഞ്ജു കുറച്ചു കൂടി incredulousness (വിശ്വാസം വരാത്ത) ആണ് പ്രകടിപ്പിക്കേണ്ടത്. മഞ്ജു തലയാട്ടി. ഞാൻ വീണ്ടും മോനിട്ടറിനു മുന്നിലെത്തി റീടേക്ക് പറഞ്ഞു. പക്ഷേ, മഞ്ജു വീണ്ടും ഇട്ടത് പഴയ റിയാക്ഷൻ തന്നെ. കട്ട് പറഞ്ഞയുടൻ മഞ്ജു എന്റെ അടുക്കലെത്തി ചോദിച്ചു, രാജു നേരത്തേ പറഞ്ഞില്ലേ... അതെന്താ... സെറ്റിലാകെ കൂട്ടച്ചിരി. ചമ്മിയത് ഞാനാണെന്ന് പറഞ്ഞാൽ മതിയല്ലോ. ഷൂട്ടിങ് തീരും വരെ ‘ഇൻക്രഡുലെസ്നെസ്’ അവിടുത്തെ ചിരി വിഷയമായിരുന്നു.– അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ.

ഇപ്പോൾ സിനിമ റിലീസ് ആയതിനു പിന്നാലെ ഇത് ഏതു സീനാണെന്നാണ് ചർച്ച ഉയരുന്നത്. മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രമായ പ്രിയദർശനിയുടെ മകൾ ആശുപത്രിയിൽ അഡ്മിറ്റായി കിടക്കുന്ന രംഗമാണിതെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. മകളുടെ രോഗകാരണം അറിയാനായ് മഞ്ജു ആശുപത്രിയിലെത്തുന്നു. എന്തിനായിരുന്നു നീ ഇങ്ങനെ ചെയ്തതെന്ന മകളോട് ചോദിക്കുകയാണ് പ്രിയദർശിനി. അപ്പോൾ മകളിൽ നിന്നും കേൾക്കുന്ന മറുപടി ആദ്യം പ്രിയയെ ദേഷ്യപ്പെടുത്തുന്നുണ്ട്. പിന്നീട് വീണ്ടും മകൾ ഉറപ്പോടെ ആവർത്തിക്കുമ്പോൾ , പ്രിയയ്ക്ക് ആ കാരണം വിശ്വസിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, അങ്ങനെ വിശ്വസിച്ചാൽ സ്വയം അപമാനിതയായി പോകും ആ അമ്മ. താൻ ചെയ്ത തെറ്റിന്റെ പേരിലാണോ മകൾക്ക് ഈ അവസ്ഥ വന്നതെന്ന് അമ്മ ചിന്തിച്ചുപോകുന്നു. അതുകൊണ്ട് ആ സത്യത്തെ ‘വിശ്വസിക്കാൻ ഒരുക്കമില്ലാത്ത’ ഭാവത്തോടെ അമ്മ മകളോട് വീണ്ടു ചോദിക്കുയാണ്.

ADVERTISEMENT

ഇതാണ് പൃഥ്വി പറഞ്ഞ സീനെന്നാണ് ആരാധകർ കണ്ടെത്തിയിരിക്കുന്നത്. ഇതല്ല മറ്റേതെങ്കിലും സീനിലാണ് മഞ്ജു ‘ഇൻക്രെഡുലസ്നെസ്’ പ്രകടിപ്പിച്ചതെന്നു നിങ്ങൾക്കു തോന്നിയോ? കമന്റ് ബോക്സിൽ അതേക്കുറിച്ച് എഴുതാം.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT