ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ‘രേഖാചിത്രം’ വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ചിത്രത്തിന്റെ ഷൂട്ടിൽ തന്റെ ആദ്യ ദിനത്തിലെ ആദ്യ ഷോട്ടിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ മനോജ് കെ. ജയന്‍. ചിത്രത്തില്‍ വക്കച്ചന്‍ എന്ന വില്ലന്‍ കഥാപാത്രമായെത്തിയത് മനോജ് കെ ജയനാണ്.
‘രേഖാചിത്രത്തിൽ വക്കച്ചൻ ആയി എന്റെ first day…first shot.
75 crores + collection നേടാൻ പോകുന്ന ഒരു ചിത്രത്തിലാണ് ഞാൻ അഭിനയിച്ചു തുടങ്ങുന്നത് എന്ന് അപ്പോൾ ഞാൻ കരുതിയില്ല’ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചത്.
ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത് വേണു കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്ത് 25 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 75 കോടി ക്ലബ്ബിലെത്തി ബ്ലോക്ക് ബസ്റ്റര്‍ ലിസ്റ്റില്‍ ഇടം ഉറപ്പിച്ചു. കിഷ്‌കിന്ധാകാണ്ഡത്തിന് ശേഷം ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ 50 കോടി നേട്ടമാണ് രേഖാചിത്രം.