‘മസാല ദോശ മൈസൂർ അക്ക’യുമായി സംവിധായകൻ മൃദുൽ നായർ. സജി മോൻ പ്രഭാകറും മൃദുലും ചേർന്നാണ് ചിത്രത്തിന്റെ രചന. ചിത്രം 2024 ജനുവരിയിൽ റിലീസ് ചെയ്യും. ദ് ഫിലിമി ജോയിന്റാണ് ചിത്രം നിർമിക്കുന്നത്.
അതേസമയം മൃദുൽ-സജി മോൻ പ്രഭാകർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം ‘കാസർഗോൾഡ്’ റിലീസിന് തയാറെടുക്കുകയാണ്. മുഖരി എന്റർടൈയ്മെന്സും യൂഡ്ലീ ഫിലിംസുമായി സഹകരിച്ച് സരിഗമയാണ് ചിത്രം നിർമിക്കുന്നത്. അസിഫ് അലിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സണ്ണി വെയ്ൻ, വിനായകൻ, ദീപക് പറമ്പോൽ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുക.