മലയാള സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നാണ് ‘മീശ മാധവൻ’. ദീലീപിനെയും കാവ്യ മാധവനെയും നായിക, നായകൻമാരാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ തരംഗമായി. രഞ്ജൻ പ്രമോദിന്റേതായിരുന്നു തിരക്കഥ.
ഇപ്പോഴിതാ, മീശ മാധവന്റെ 22 സുവർണ വർഷങ്ങളുടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് കാവ്യ. ഇൻസ്റ്റഗ്രാം പേജിലൂടെ സിനിമയുടെ ഒരു പോസ്റ്റര്‍ താരം പങ്കുവച്ചു. ദിലീപിനെയും സംവിധായകൻ ലാൽ ജോസിനെയും ടാഗ് ചെയ്തിട്ടുണ്ട്.
2002 ജൂലൈ നാലിനാണ് ചിത്രം റിലീസിനെത്തിയത്. ജൂലൈ 4 തന്റെ ഭാഗ്യദിനമായാണ് ദിലീപ് വിശേഷിപ്പിക്കുന്നത്. ഈ പറക്കും തളിക, മീശമാധവന്‍, സിഐഡി മൂസ തുടങ്ങി അദ്ദേഹത്തിന്റെ കരിയറിലെ പല സൂപ്പര്‍ഹിറ്റ് സിനിമകളും റിലീസ് ചെയ്തത് ജൂലൈ നാലിനായിരുന്നു.