നടനായും ആർജെയായും അവതാരകനായും പ്രേക്ഷകർക്ക് സുപരിചിതനാണ് മിഥുൻ രമേശ്. കുറച്ചുനാൾ മുൻപ് ഏറെ സങ്കടകരമായൊരു വാർത്തയുമായി മിഥുൻ എത്തിയിരുന്നു. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം തന്നെ ബാധിച്ചുവെന്ന് മിഥുൻ പറഞ്ഞപ്പോൾ അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപാട്പേർ സങ്കടത്തിലായി.
ചിരിക്കുമ്പോൾ മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ലെന്നും, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥയാണെന്നും അന്ന് വിഡിയോയിലൂടെ മിഥുൻ വിശദീകരിച്ചു. രോഗാവസ്ഥയിൽ രണ്ട് കണ്ണുകൾ ഒരുമിച്ച് അടയ്ക്കണം. അല്ലാതെ തന്നെക്കൊണ്ട് കഴിയുന്നില്ലെന്നും മിഥുൻ വിഷമത്തോടെ പറഞ്ഞു.
എന്നാൽ പ്രിയപ്പെട്ടവരുടെ പ്രാർഥനയും കൃത്യമായ ചികിത്സയും കൊണ്ട് മിഥുൻ അതിവേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ബെൽസ് പാൾസി പോരാട്ടങ്ങളുടെ നാളുകളിൽ ഉറച്ച പിന്തുണയ്ക്കൊപ്പം പ്രാർഥനയും നേർച്ചയുമായി ഒപ്പം നിന്നവരിൽ പ്രധാനിയായിരുന്നു തന്റെ നല്ലപാതി ലക്ഷ്മിയെന്ന് പറയുകയാണ് മിഥുൻ. മിഥുന് രോഗം ഭേദമാകാനുള്ള നേർച്ചയുടെ ഭാഗമായി തലമൊട്ടയടിച്ച ലക്ഷ്മിയുടെ സ്നേഹം നിറയുന്നൊരു ചിത്രം പങ്കുവച്ചു കൊണ്ടാണ് മിഥുൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ എത്തിയത്.
‘എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു.’– മിഥുന്റെ ഹൃദ്യമായ കുറിപ്പ് ഇങ്ങനെ. പ്രിയപ്പെട്ടവളുടെ പരിമിതികളില്ലാത്ത സ്നേഹത്തിനും ത്യാഗത്തിനും ഹൃദയംനിറഞ്ഞ് നന്ദി പറഞ്ഞുകൊണ്ടാണ് മിഥുൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം:
Mottai Boss Lakshmi ❤️❤️? എന്റെ Bells Palsy പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു; ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി.
well, what more can I ask for ? Thank you for this extraordinary act of love, sacrifice and faith. Just reaffirming our belief in the healing power of love and positivity ?゚メᆰ Also a big thanks and a bear hug to Sreedhar Swamy, who made it all possible and got us the best Darshan possible.