മലയാളത്തിന്റെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന പൊതുചടങ്ങുകളെല്ലാം മലയാളികൾ ആഘോഷമാക്കാറുണ്ട്. അക്കൂട്ടത്തിൽ ഏറ്റവും പുതിയ സന്തോഷമാണ് കേരളീയം വേദിയിലെ ഇവരുടെ സാന്നിധ്യം. ഇതിന്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇപ്പോഴിതാ, കേരളീയം ഉദ്ഘാടന വേദിയിലെ സൗഹൃദ സംഭാഷണത്തിനിടെ മമ്മൂട്ടിയെ സ്നേഹത്തോടെ നുള്ളുന്ന മോഹൻലാലിന്റെ ഒരു ക്യൂട്ട് വിഡിയോയാണ് വൈറൽ.അടുത്തടുത്ത കസേരകളിൽ ഇരുന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ മമ്മൂട്ടിയുടെ കാലിൽ കുസൃതിയോടെ നുള്ളുന്നു മോഹൻലാല്‍. ശ്യാംകുമാർ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ മനോഹര നിമിഷം ക്യാമറയില്‍ പകർത്തിയത്.
കേരളീയം വേദിയിൽ ഒരുമിച്ചെത്തിയ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങളാണ് ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇച്ചാക്കയ്ക്കൊപ്പമെന്ന അടിക്കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുളള ചിത്രം മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുച്ചപ്പോൾ, പ്രിയപ്പെട്ട ലാലിനും കമൽഹാസനും ഒപ്പമെന്ന കുറിപ്പോടെയാണ് മമ്മൂട്ടി കേരളീയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വച്ചത്.