മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. മലയാള സിനിമ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ മീറ്റിങ്ങിൽ പങ്കെടുക്കാൻ എത്തിയതാണ് താരം. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ’ത്തില്‍ ഈ ലുക്കിലാണ് മോഹൻലാൽ അഭിനയിക്കുക. അതിന്റെ ലൊക്കേഷൻ ചിത്രങ്ങളും നേരത്തെ വൈറൽ ആയിരുന്നു.
‘എമ്പുരാൻ’ ആണ് മോഹൻലാലിന്റെ പുതിയ റിലീസ്. ‘തുടരും’ പിന്നാലെ എത്തും. മഹേഷ് നാരായാണൻ, അനൂപ് മേനോൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളും മോഹൻലാലിന്റെതായി ഒരുങ്ങുന്നു.