മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. മന്ത്രി വി. ശിവൻകുട്ടിയുടെ മകന്റെ വിവാഹസൽക്കാരത്തിനും സർക്കാർ സംഘടിപ്പിച്ച പൊതുപരിപാടിയിലും താടി ട്രിം ചെയ്ത് പുതിയ ഗെറ്റപ്പിലാണ് അദ്ദേഹം എത്തിയത്.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന സിനിമയിൽ ഈ ലുക്കിലാകും താരം അഭിനയിക്കുകയത്രേ. സത്യൻ അന്തിക്കാടിന്റെ മക്കളും സംവിധായകരുമായ അഖിൽ സത്യനും അനൂപ് സത്യനും ഈ ചിത്രത്തിന്റെ ഭാഗമാണ്. സിനിമയുടെ കഥ അഖിൽ സത്യന്റേതാണ്. അനൂപ് സത്യൻ അസോഷ്യേറ്റ് ആയി പ്രവർത്തിക്കുന്നു.
നവാഗതനായ സോനു ടി.പി.യാണ് തിരക്കഥയും സംഭാഷണവും എഴുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.