ADVERTISEMENT

മോഹൻലാല്‍ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്ര ‘വൃഷഭ’ വൈകാതെ ചിത്രീകരണം തുടങ്ങുന്നുവെന്ന അപ്ഡേറ്റ് ആരാധകരിൽ ആവേശം നിറയ്ക്കുന്നു. നന്ദ കിഷോറാണ് ചിത്രത്തിന്റെ സംവിധാനം. ബഹുഭാഷ ചിത്രമായിരിക്കും ഇത്.

അതോസമയം ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹൻലാല്‍ അഭിനയിക്കുന്ന ‘റാം’ ന്റെ ഫൈനല്‍ ഷെഡ്യൂള്‍ ഏപ്രിലില്‍ തുടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. തൃഷ നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത്, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, അനൂപ് മേനോൻ, സുമൻ, സായ് കുമാര്‍, വിനയ് ഫോര്‍ട്ട് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിടുന്നു. ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിലാണ് മോഹൻലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT