നടൻ ഇന്ദ്രജിത്ത് സുകുമാരൻ പകർത്തിയ തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ. ബ്ലാക്ക് ആൻഡ് വൈറ്റ് ടോണിലുള്ള ഈ ചിത്രം ഇതിനകം വൈറലാണ്.
അതേ സമയം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിൽ മോഹൻലാലിനൊപ്പം ഇന്ദ്രജിത്തും മുഖ്യ വേഷത്തില്‍ ഉണ്ട്. കോവിഡ് കാലത്ത് മുടങ്ങിയ ചിത്രത്തിന്റെ ഷൂട്ട് അടുത്തിടെ പുനരാരംഭിച്ചിരുന്നു. ലണ്ടനിലാണ് ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷൻ.