ADVERTISEMENT

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ കഴിഞ്ഞ ദിവസം ശബരിമലയിൽ ദർശനം നടത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും നിമിഷങ്ങൾക്കകമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ സ്വീകരിച്ചു. പമ്പയിൽ നിന്നു കെട്ടുനിറച്ചാണ് അദ്ദേഹം മലകയറിയത്.

അതേ സമയം മാർച്ച് 27 നാണ് മോഹൻലാൽ നായകനാകുന്ന ‘എമ്പുരാന്‍’ റിലീസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം പൃഥ്വിരാജ് സുകുമാരന്‍. രചന – മുരളി ഗോപി. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവരാണ് നിർമാണം.

ADVERTISEMENT

സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. ‘എമ്പുരാന്‍’ പ്രമോഷന്റെ ഭാഗമായി സിനിമയുടെ ചിത്രീകരണത്തിൽ നിന്നു ഇടവേള എടുത്തിരിക്കുകയാണ് മോഹൻലാൽ.

ADVERTISEMENT
ADVERTISEMENT