തന്റെ പുതിയ ചിത്രം ‘ചട്ടമ്പി’യുടെ പ്രമോഷനു നിറവയറോടെ എത്തി നടി മൈഥിലി. തിരുവോണദിനത്തിലാണ് അമ്മയാകാനൊരുങ്ങുന്നുവെന്ന വലിയ സന്തോഷം മൈഥിലി ആരാധകരുമായി പങ്കുവച്ചത്. ‘ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു’ എന്നാണ് ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മൈഥിലി കുറിച്ചത്.
ചട്ടമ്പിയുടെ പ്രമോഷന് നിറവയറോടെ എത്തിയ മൈഥിലിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നടി മഞ്ജു വാരിയർ, ഗ്രേസ് ആന്റണി എന്നിവരെയും ചിത്രങ്ങളിൽ മൈഥിലിയ്ക്ക് ഒപ്പം കാണാം.